Velliyarppuzha


വെള്ളിയാർപ്പുഴ 
.....................................


മണ്ണാർക്കാട് പർവ്വതനിരകളിലൊന്നായ തിരുവിഴാംകുന്നിൽ നിന്നാണ് ഈ പുഴയുടെ ഉത്ഭവം. അവിടെ ഒരു ശിവക്ഷേത്രത്തിലെ സർപ്പത്തിന്റെ ദുഃഖവുമായി ബന്ധപ്പെട്ട ഒരു  കഥയുണ്ട് ഈ പുഴയുടെ ഉത്ഭവത്തിന്. സർപ്പത്തിന്റെ കണ്ണീർ ഒലിച്ചിറങ്ങി അത് പുഴയായി രൂപാന്തരപ്പെട്ടു. ഇതായിരിക്കും വെള്ളിയാറിന്റെ തെളിമക്ക് കാരണം. ഈ വിശ്വാസം കൊണ്ടാവാം വെള്ളിയാർപ്പുഴയിൽ ബലികർമ്മം നടത്താറില്ല. ഉച്ചാരക്കടവ് വഴി ചന്തപ്പടി - മേലാറ്റൂർ വഴി ഒഴുകി എടയാറ്റൂരിൽ നിന്ന് ഒലിപ്പുഴയുമായി കൂടിച്ചേർന്ന് പാണ്ടിക്കാട്ടേക്ക് ഇതാണ് മേലാറ്റൂരിൽ വെള്ളിയാരിന്റെ രൂപം.