Showing posts with label മേലാറ്റൂര്‍ നേര്‍ച്ച. Show all posts
Showing posts with label മേലാറ്റൂര്‍ നേര്‍ച്ച. Show all posts
Melattur Nercha
മേലാറ്റൂര്‍ നേര്‍ച്ചക്ക് ജനപ്രവാഹം
മേലാറ്റൂര്‍ നേര്‍ച്ചയിലെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 10 മണിക്ക് ബാന്‍ഡ് മേളം തുടങ്ങി. വിവിധ പെട്ടികളെ ദികിരുകളോടെ സ്വീകരിച്ചു. കാട്ടുച്ചിറ അംഗന്‍വാടിയിലെ കുരുന്നുകളുടെ കലാപ്രകടനങ്ങള്‍ കണ്ടുനിന്നവര്‍ക്കെല്ലാം ആവേശമായി. വൈകുന്നേരം കോടി ഉയര്‍ത്തി.പായസം വിതരണം ചെയ്തു. തുടര്‍ന്ന്‍ മേലാറ്റൂരിലേക്കുള്ള റാലി നടന്നു. 7 മണിക്ക് സലിം കാഞ്ഞിരപ്പുഴയുടെ കഥാപ്രസംഗവും ഗായകന്മാരുടെ മധുരഗാനങ്ങളും നടന്നു. 9 മണിയോടെ റാലി തിരിച്ചെത്തി. പിന്നീട് നടന്ന കൊല്‍ക്കളിയും ബാന്റ് മേളയും അഭ്യാസപ്രകടനവും കാണികളെ ആവേശം കൊള്ളിച്ചു. വിവിധ ദേശങ്ങളില്‍ നിന്നും അനേകായിരം പേര്‍ ഒഴുകിയെത്തി.
ചില ചിത്രങ്ങള്‍ കാണാം...
Melattur Nercha
മേലാറ്റൂര്‍ നേര്‍ച്ചക്ക് തുടക്കം
മേലാറ്റൂര്‍ : കാട്ടുച്ചിറയിലെ വീരാന്‍ ഔലിയ ഉപ്പാപ്പയുടെ കൊടിമരം നേര്‍ച്ചക്ക് ഇന്നലെ ( 08 - 03 - 2013 ) 7 മണിക്ക് എടയാറ്റൂര്‍ മഹല്ല് ഖാസി ഒ. ടി. മൂസ്സ മുസ്‌ലിയാരുടെ പ്രഭാഷണത്തോടെ പ്രാരംഭം കുറിച്ചു. തുടര്‍ന്ന്‍ മറ്റു പല പണ്ഡിതന്മാരും പ്രഭാഷണം നടത്തി. 10 മണിക്ക് ചാവക്കാട് പാര്‍ട്ടിയുടെ അത്ഭുത കറാമത്തായ രീഫാഈന്‍ റാത്തീബ് തുടങ്ങി. ആയുധങ്ങള്‍ കൊണ്ട് ശരീരം കീറിമുറിച്ച് കറാമത്തുകള്‍ കാണിച്ചപ്പോള്‍ കണ്ടുനിന്നവരെല്ലാം അത്ഭുതപ്പെട്ടുപോയി. പുലര്‍ച്ചെ 2.30 ന് അവസാനിച്ചു. നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തി.
ഇന്ന് രാവിലെ 10 മണി മുതല്‍ ബാന്‍ഡ് മേളത്തോടെ പെട്ടികളെ സ്വീകരിക്കലും വൈകുന്നേരം 4 മണിക്ക് കോടി ഉയര്‍ത്തലും രാത്രി ബാന്‍ഡ് മേളക്കാരുടെ സാഹസിക പ്രകടനങ്ങളും.
രീഫാഈന്‍ റാത്തീബിന്‍റെ ചില ചിത്രങ്ങള്‍ കാണാം.
Melattur Nercha
മേലാറ്റൂര്‍ നേര്ച്ചക്ക് ഇന്ന് തുടക്കം
മേലാറ്റൂര്‍: കാട്ടുച്ചിറയിലെ വീരാന്‍ ഔലിയ ഉപ്പാപ്പയുടെ കൊടിമരത്തിങ്ങള്‍ വച്ച് വര്ഷംതോറും നടത്തി വരാറുള്ള നേര്ച്ചക്ക് ഇന്ന് ( 08-03-2013 ) തുടക്കം. മൂന്നു ദിവസങ്ങളിലായാണ് നേര്ച്ച നടത്താറുള്ളത്. ആദ്യ ദിവസമായ ഇന്ന് രാത്രി 10 മണിക്ക് അത്ഭുത കഴിവുകള്‍ കൊണ്ട് ലോകപ്രശസ്തി നേടിയ ചാവക്കാട് പാര്‍ട്ടിയുടെ രീഫാഈന് രാത്തീബ്. രണ്ടാം ദിവസമായ നാളെ വിവിധ ദേശങ്ങളില്‍ നിന്നുള്ള നേര്ച്ചപ്പെട്ടികളെ ബാന്‍ഡ് മേളത്തോടെ സ്വീകരിക്കലും. 4 മണിക്ക് കോടി ഉയര്‍ത്തലും. അവസാന ദിവസമായ ഞായറാഴ്ച ഉച്ചക്ക് മൌലിദ് പാരായണത്തിന് ശേഷം അന്നദാനവും. മേലാറ്റൂരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിനുപേരാണ് ഇവിടെ എത്തിച്ചേരുന്നത്.
Subscribe to:
Posts
(
Atom
)












